

വർക്കല: വനം കൊള്ളക്കെതിരെ വർക്കലയിൽ യുഡിഎഫിനെ പ്രതിഷേധം. വർക്കല വില്ലേജ് ഓഫീസിന് മുന്നിലാണ് യുഡിഎഫ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിൻറെ അവസാനനാളുകളിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വ്യാപക വനം കൊള്ളക്കെതിരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് വർക്കല വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടന്നത് . പ്രതിഷേധ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി എം ബഷീർ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് വർക്കല മണ്ഡലം പ്രസിഡണ്ട് സജീവ് അധ്യക്ഷതവഹിച്ചു സമരത്തിൽ യുഡിഎഫ് കൺവീനർ അഡ്വക്കറ്റ് എസ് കൃഷ്ണകുമാർ മുസ്ലിംലീഗ് പ്രസിഡൻറ് ഷാജഹാൻ കൗൺസിലർമാരായ സലിം രാജശ്രീ ആർ എസ് പി നേതാക്കളായ അശോകൻ സുനീർ മുൻ കൗൺസിലർമാരായ കുമാർ ജസീന എന്നിവരും പങ്കെടുത്തു .
കേരള ജനതയെ ഇങ്ങനെയൊക്കെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി എം ബഷീർ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ സംസ്ഥാനത്തെ കൊള്ളയടിക്കാൻ നിരവധി പദ്ധതികൾ തയ്യാറാക്കി അതിൽ പലതും വിജയിക്കുകയും ചെയ്തു എന്നാൽ ബഹുഭൂരിപക്ഷം അഴിമതി പദ്ധതികളും പ്രതിപക്ഷത്തിന് ശക്തമായ ഇടപെടൽ മൂലം പരാജയപ്പെടുകയായിരുന്നു. ഇതുവരെ നല്ലപിള്ള ചമഞ്ഞ് ഇരുന്നു സിപിഐ വനംകൊള്ളയിലൂടെ അഴിമതിയുടെ ഭാഗമായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഉത്തരവിനെ മറവിൽ നടത്തിയ വ്യാപകമായ വനം കൊള്ളക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുവശത്ത് പ്രകൃതിസ്നേഹം പറയുകയും മറുവശത്തുകൂടി കോടിക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടി വിൽക്കുകയും ആണ് കഴിഞ്ഞ പിണറായി സർക്കാർ ചെയ്തതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജീവ് പറഞ്ഞു. പിണറായി സർക്കാരിൻറെ വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്ന് സമര പരിപാടികൾ സംഘടിപ്പിക്കുകയാണ്. ഇനിയും ശക്തമായ സമരങ്ങൾ പിണറായി സർക്കാർ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി .