Breaking News

സാദരം നാടിനായ് ; കോവിഡ് മുന്നണി പോരാളികളെ ആദരിച്ച സ്റ്റുഡൻസ് പോലീസും നന്മ ഫൗണ്ടേഷനും

വർക്കല: വർക്കല താലൂക്കിൽ കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ചു സാദരം പരിപാടി സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ആംബുലൻസ് ഡ്രൈവർമാരെയും, കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ തയ്യാറായി മുന്നോട്ടു വന്ന വ്യക്തിത്വങ്ങളെയുമാണ് സാദരം പരിപാടിയിലൂടെ ആദരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് വർക്കല താലൂക്ക് ആശുപത്രിയിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് പോലീസ് കേഡറ്റുകളും, നന്മ ഫൗണ്ടേഷനും, ബേക്കേഴ്സ് അസോസിയേഷനും സംയുക്തമായാണ് സാദരം എന്ന പേരിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. സ്റ്റുഡൻസ് പോലീസ് ഓഫീസർ ബി ജയപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് ഉദ്ഘാടനം ചെയ്തു. വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മഹാമാരികൾക്കു മുന്നിൽ പകച്ചു നിൽക്കാതെ ജീവൻ പോലും പണയംവച്ച് പ്രവർത്തിച്ചവരെ സമൂഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതായിരുന്നു സാദരം പരിപാടിയുടെ ലക്ഷ്യം. വ്യാപനത്തിന് ശേഷം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഐക്യത്തോടെയും സാഹോദര്യത്തോടെയും നാടിന് ഗുണകരമാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ:വി ജോയി എംഎൽഎ പറഞ്ഞു. ആരോഗ്യപ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ്, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി. ഇവരെക്കൂടാതെ ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള നിരവധിയനവധി വ്യക്തിത്വങ്ങളും, സംഘടനകളും, കോവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ രീതിയിൽ പങ്കാളികളായിട്ടുണ്ട്. അങ്ങനെയുള്ളവരെ ആദരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം നിന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ എന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച ജനമൈത്രി പോലീസ് ഓഫീസർ ബി . ജയപ്രസാദ് പറഞ്ഞു. കോവിഡിനെതിരെ പോരാടാൻ അഹോരാത്രം പ്രവർത്തിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ എന്ന് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ പറഞ്ഞു. രാത്രികാലങ്ങളിൽ സ്വന്തം ജീവൻ പോലും പണയം വച്ച് അവർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസവാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചു നിർത്താൻ നമുക്ക് സാധിച്ചു എന്ന് അയിരൂർ പോലീസ് സ്റ്റേഷൻ സി .ഐ ഗോപകുമാർ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം കൊണ്ടുകൂടിയാണ് നമുക്ക് സാധിച്ചത്. ആംബുലൻസിൽ രോഗിയോടൊപ്പം ഒറ്റയ്ക്കാണവർ ആശുപത്രിയിലേക്ക് പായുന്നത് അവരുടെ സേവനങ്ങൾ വിലമതിക്കാൻ ആവാത്തത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തിരുവനന്തപുരം ജില്ലയിലെ വർക്കല ഒഴികെയുള്ള താലൂക്കുകളിൽ ഇന്നലെ സാദരം പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൻറെ ഭാഗമായി ഇന്ന് വർക്കലയിൽ സാദരം പരിപാടി സംഘടിപ്പിച്ച താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു നെൽസൺ ആർഎംഒ ഡോക്ടർ സിയാദ് വർക്കല സബ്ഇൻസ്പെക്ടർ സേതുനാഥ്, എസ് പി സി അധ്യാപകരായ അജയകുമാർ, റസി, ജിസ ആരോഗ്യ പ്രവർത്തകരായ രാജീവ്, സജീവ്, ബേക്കേഴ്സ് അസോസിയേഷൻ ഭാരവാഹി ജോഷുവ സുരേന്ദ്രൻ എസ് പി സി കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *