

കല്ലമ്പലം: കല്ലമ്പലം ജാഗി ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ പാലക്കാട് ആലത്തൂർ സ്വദേശികളായ സുരേഷ് ( 36 )രമേശ് (41) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരും ജാഗി ജ്വല്ലറിയിലെ തന്നെ ജീവനക്കാരാണ്. സ്വർണം ഡൈ ചെയ്ത് കൊണ്ടുവരാനാണ് 200 ഗ്രാം സ്വർണം ഇവരെ ഏൽപ്പിച്ചത്. ജൂൺ 14 നാണ് ഇവർ സ്വർണ്ണവുമായി പോയത്. എന്നാൽ പിന്നീട് മൊബൈൽ ഫോണിൽ പോലും ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ജുവലറി അധികൃതർ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സമയോചിതവും കൃത്യതയുമാർന്ന അന്വേഷണത്തിലൂടെ പ്രതികൾ പോണ്ടിച്ചേരിയിൽ ഉണ്ടെന്ന് കല്ലമ്പലം പൊലീസ് മനസ്സിലാക്കി. തുടർന്ന് കല്ലമ്പലം കേസിൽനിന്ന് സ്പെഷ്യൽസ് പോണ്ടിച്ചേരിയിൽ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. കല്ലമ്പലം സ്റ്റേഷനിലെത്തിച്ച് പ്രതികളുമായി പോലീസ് പാറശ്ശാലയിൽ തെളിവെടുപ്പ് നടത്തി. പ്രതികളിലൊരാളായ സുരേഷിൻറെ രണ്ടാം ഭാര്യയുടെ വീട്ടിലാണ് തെളിവെടുപ്പു നടത്തിയത് ഇവിടെ നിന്നും പ്രതികൾ തട്ടിയെടുത്ത സ്വർണ്ണത്തിൻറെ ഒരുഭാഗം കണ്ടെടുത്തിട്ടുണ്ട് തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ ആകുകയുള്ളൂ എന്നും കല്ലമ്പലം പൊലീസ് അറിയിച്ചു.