

വർക്കല : വർക്കല നടയറ വ്യാജവാറ്റ് നടത്തിയ സംഘത്തിലെ നാലുപേർകൂടി അറസ്റ്റിലായി. ചെമ്മരുതി മുട്ടപ്പലം ബംഗ്ലാവിൽ റോഡിൽ മേലേതിൽവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റ്റെ മകൻ അഡ്വ: നൗഷാദ് (47) മുട്ടപ്പലം റേഷൻ കടമുക്ക് വിളയിൽ വീട്ടിൽ അബ്ദുൾ സത്താറിനെ മകൻ കണ്ടെയ്നർ നിസാർ (45) മുട്ടപ്പലം ബംഗ്ലാവിൽ റോഡ് വിളയിൽ വീട്ടിൽ വാഹിബിനെ മകൻ മുഹ്സിൻ (38) , മുട്ടപ്പലം വിളയിൽ വീട്ടിൽ അബ്ദുറഹീം മകൻ സമീർ (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 2 30 ഓടെ ഇടവ പുന്നവിളയിലുള്ള ബന്ധുവിന്റ്റെ വീട്ടിൽ നിന്നാണ് അഡ്വ: നൗഷാദിനെ അറസ്റ്റ് ചെയ്തത് . പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തിലായിരുന്നു നടപടി. നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു മൂന്നു പേരെ തിരുവമ്പാടിയിലെ റിസോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഡിവൈഎസ്പി ബാബുക്കുട്ടന്റ്റെ നിർദ്ദേശപ്രകാരം അയിരൂർ സി.ഐ ഗോപകുമാർ എസ്.ഐ രാജേഷ്, ജി എസ് ഐ സുനിൽകുമാർ, എസ്.സി.പി.ഓ സുഗുണൻ ,എസ്.സി.പി.ഓ ഷിർജു, സി.പി.ഓ. സജീവ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത് .