

വർക്കല : വർക്കലയിൽ കൗമാരക്കാരൻ ട്രെയിൻതട്ടി മരിച്ചു . കല്ലമ്പലം മാവിൻമൂട് പാണന്തറ ഉത്രാടത്തിൽ രവി – മായ ദമ്പതികളുടെ മകനായ യദു (18) ആണ് ട്രെയിൻ തട്ടി മരിച്ചത് . ഇന്ന് 12 മണിയോടെ ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലൻഡ് എക്സ്പ്രെസ്സിനു മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പുന്നമൂട് റെയിൽവേ ഗേറ്റിനും വർക്കല റെയിൽവേ സ്റ്റേഷനും ഇടയിൽ വച്ചാണ് സംഭവം നടന്നത് . പാളത്തിലേക്ക് ചാടിയ യദു ട്രെയിനിന്റ്റെ നാലാമത്തെ ബോഗിയുടെ അടിയിൽ കുരുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വർക്കല പോലീസും സ്ഥലത്തെത്തി കേസെടൂത്ത് അന്വേഷണം ആരംഭിച്ചു . മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .