

വർക്കല : നരേന്ദ്ര മോദി സർക്കാരിൻറെ ഏഴാം വാർഷികത്തിൽ കിറ്റ് വിതരണം നടത്തി സേവാഭാരതി ബിജെപി പ്രവർത്തകർ. വർക്കല നഗരസഭയിലെ ചാലുവിള വാർഡിലാണ് സേവാഭാരതി ബി ജെ പി പ്രവർത്തകർ മോദി സർക്കാരിൻറെ ഏഴാം വാർഷികം സഹജീവികൾക്ക് അന്നമൂട്ടി ആഘോഷിച്ചത്. കോവിഡ് പ്രതിസന്ധിയിൽ വലയുന്ന നാൽപതോളം കുടുംബങ്ങളിലാണ് പച്ചക്കറി – പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തത്.
ചാലുവിള വാർഡ് കൗൺസിലറും, നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും ആയ വിജി , സേവാഭാരതി പ്രവർത്തകരായ ഷൈജു, ശ്രീജു, വർക്കല നഗരസഭ ബിജെപി നോർത്ത് പ്രസിഡൻറ് വിജയദാസ്, ജനറൽ സെക്രട്ടറി ബിജു പുല്ലാന്നിക്കോട് തുടങ്ങിയവർ കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്തു.
കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതീയജനത ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടിരി ക്കുകയാണ്. ഈ കോവിഡ് കാലത്ത് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരേണ്ടത് ഉണ്ട്. അതുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാരിൻറെ ഏഴാം വാർഷികത്തിൽ കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ജനങ്ങളുടെ വിശപ്പു മാറ്റാൻ വേണ്ടിയുള്ള പ്രവർത്തന ങ്ങളുമായി മുന്നോട്ടുപോകാൻ സേവാഭാരതി – ബിജെപി പ്രവർത്തകർ തീരുമാനിച്ചതെന്ന് വാർഡ് കൗൺസിലർ വിജി പറഞ്ഞു.