

വർക്കല: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ എ .കെ.എസ്.ടി.യു വർക്കലയിൽ പി പി ഇ കിറ്റ് വിതരണം ചെയ്തു. വർക്കല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ്
എ കെ എസ് ടി യു അമ്പതോളം പി പി ഇ കിറ്റുകൾ വിതരണം ചെയ്തത്. ഇന്ന് രാവിലെ പത്തരയ്ക്ക് യൂണിയൻ ഭാരവാഹികൾ ആശുപത്രി എത്തിയാണ് പി പി ഇ കിറ്റ് കൈമാറിയത്. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു നെൽസൺ പി പി ഇ കിറ്റ് ഏറ്റുവാങ്ങി
എ.കെ.എസ്.ടി യു വർക്കല സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച പി പി ഇ കിറ്റുകളാണ് വിതരണം ചെയ്തത്. വർക്കല നഗരസഭ പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബീവി ജാൻ എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് ഷിജു അരവിന്ദ്, സബ്ജില്ലാ സെക്രട്ടറി സുജിത്ത്, ജില്ലാ കമ്മിറ്റി അംഗം സുനിൽ ശിവഗിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിജു നെൽസൺ നന്ദി രേഖപ്പെടുത്തി.