Breaking News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചോടി യ പ്രതിയെ അറസ്റ്റ് ചെയ്തു

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പോലീസും കേരള പോലീസും ചേർന്ന് പിടികൂടി. യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും കേരള പോലീസും ചേർന്ന് പിടികൂടി. തമിഴ്നാട് സ്വദേശിയായ അറുമുഖം ( 28 )ആണ് പോലീസിന്റെ പിടിയിലായത് ഇന്ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം സ്വദേശി ബിനുഷ്മയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്. ആശുപത്രി ജീവനക്കാരിയായ ബിനുഷ്മ തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ്സിൽ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ പ്രദീപ്, കോൺസ്റ്റബിൾ മാരായ ഗിരീഷ്, ജിജോ വർഗീസ്, കേരള പോലീസ് ഗ്രേഡ് എസ്. ഐ പ്രമോദ് കുമാർ, സി.പി. ഒ അനീഷ്, റിക്രൂട്ട്മെന്റ് ട്രെയിനി പോലീസ് കോൺസ്റ്റബിൾ അശോകനുണ്ണി, നാസർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രതിയുടെ പുറകെ ഓടിയ പോലീസ് സംഘം റെയിൽവേ യാർഡ് പരിസരത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.നാളെ രാവിലെ കൊല്ലം സി.ജെ.എം കോടതിയിൽ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *