Breaking News

സാഹിത്യകാരനും റിട്ട.ഭാഷാധ്യാപകനുമായ എം.ശശിധരന്‍ അന്തരിച്ചു.

വര്‍ക്കല: സാഹിത്യകാരനും കലാസംസ്‌കാരിക പ്രവര്‍ത്തകനും റിട്ട.ഭാഷാധ്യാപകനുമായ മേല്‍വെട്ടൂര്‍ സരോജിനി മന്ദിരത്തില്‍ എം.ശശിധരന്‍ എന്ന വെട്ടൂര്‍ ശശി (79) അന്തരിച്ചു. ശ്രീനാരായണഗുരുവിന്റെ തമിഴ് കൃതിയായ തേവാരപ്പതികങ്ങള്‍ മലയാളത്തേലേക്ക് മൊഴിമാറ്റി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഴലുറങ്ങുന്ന വഴി ( നോവല്‍), ഭാവദീപ്തി (ലേഖന സമാഹാരം), ചിലമ്പിന്റെ നാട്ടില്‍( വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ പല ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍ 30-വര്‍ഷത്തിലധികം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000-ല്‍ മാര്‍ത്താണ്ഡം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. തമിഴ്‌നാട്ടിലെ മലയാളം വിദ്യാര്‍ഥികള്‍ക്കായി വിവിധ ക്ലാസുകളിലെ മലയാളം ഗൈഡുകളും തയ്യാറാക്കിയിട്ടുണ്ട്. ഭാര്യ: എസ്.പ്രസന്ന. മക്കള്‍: എസ്.പ്രതീഷ്(മാതൃഭൂമി ലേഖകന്‍, വര്‍ക്കല), എസ്.ശില്പ( പ്രിന്‍സിപ്പല്‍ ഓഫീസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്). മരുമക്കള്‍: എ.ചന്ദ്രരാജന്‍(ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍, ക്രൈംബ്രാഞ്ച്, എറണാകുളം), എസ്.എസ്.സൂര്യ. ശവസംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറ്റിങ്ങല്‍ നഗരസഭാ ശ്മശാനത്തില്‍ നടന്നു. വർക്കല പ്രസ്സ് ക്ലബ്ബിലെ എല്ലാ മാധ്യമ പ്രവർത്തകരുടെയും അനുശോചനം അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *