Breaking News

അയിരൂർ സി .ഐ ക്കെതിരെ സന്നദ്ധപ്രവർത്തകന്റ്റെ പരാതി: ദൃക്സാക്ഷി പറയുന്നത് ഇങ്ങനെ!!

വർക്കല: അയിരൂർ സി.ഐ ഗോപകുമാറിനെതിരെ കോവിഡ് സന്നദ്ധപ്രവർത്തകന്റ്റെ പരാതി . ഊന്നിൻമൂട് മെഡിക്കൽ ഷോപ്പിൽ ക്യാൻസർ രോഗിക്ക് മരുന്നു വാങ്ങാൻ പോയ തന്നെ അയിരൂർ എസ്.എച്. ഓ തടഞ്ഞുനിർത്തി അകാരണമായി മർദ്ദിച്ചുവെന്നാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ റാപ്പിഡ് റെസ്പോൺസ് ടീം അംഗം വിഷ്ണുവിൻറെ പരാതി. മരുന്നു വാങ്ങാൻ പോയ തന്നെ അയിരൂർ സി.ഐ കരണത്തടിക്കുകയും, പിടിച്ചുതള്ളുകയും ചവിട്ടുകയും ചെയ്തുവെന്നാണ് വിഷ്ണുവിൻറെ പരാതി .

സിഐ തന്നെ അസഭ്യം പറഞ്ഞുവെന്നും ബൈക്കിന്റ്റെ താക്കോൽ ഊരിയെടുത്തതായും വിഷ്ണു വെളിപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അയിരൂർ സി .ഐ പറയുന്നു. ഇയാളുടെ പക്കൽ തിരിച്ചറിയൽകാർഡ് ഉണ്ടായിരുന്നില്ല . ആവശ്യപ്പെട്ടതിൻ പ്രകാരം എടുത്തുകൊണ്ട് വന്ന തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ കാർഡിൽ പഞ്ചായത്ത് സെക്രട്ടറിയുടെ സീൽ ഉണ്ടായിരുന്നില്ല. മാത്രമല്ല വിഷ്ണുവിൻറെ പക്കൽ ലൈസൻസ്
, ഹെൽമറ്റ് എന്നിവയും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ അയാളെ പറഞ്ഞു മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നും സി . ഐ വിശദമാക്കി.റാപിഡ് റസ്പോൺസ് ടീമംഗമായ വിഷ്ണുവിന്റെ പരാതിയിന്മേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, മർദ്ദിച്ചുവെന്നത് അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കാൻ സാധിച്ചൂവെന്ന് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ വ്യക്തമാക്കി.

സംഭവസ്ഥലത്തുണ്ടായിരുന്ന ഇലകമൺ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷൈജി സംഭവത്തെ ക്കുറിച്ച് പറയുന്നത് ഇങ്ങനെ, ” എൻറെ വാർഡിലെ സന്നദ്ധപ്രവർത്തകരുടെ വിവരം അന്വേഷിക്കാനാണ് അയിരൂർ സി.ഐ എന്നെ വിളിപ്പിച്ചത്. ആ സമയം റാപ്പിഡ് റെസ്പോൺസ് ടീം അംഗം വിഷ്ണു അവിടെ നിൽക്കുന്നുണ്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടുകയായിരുന്നു സിഐ ചെയ്തത്. കടുത്ത ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത് എന്നത് ശരിയാണ്. എന്നാൽ ദേഹോപദ്രവം ചെയ്തു എന്നു പറയുന്നത് വസ്തുതാവിരുദ്ധമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന പഞ്ചായത്തുതല യോഗത്തിൽ അയിരൂർ പോലീസിനെ കൂടി പങ്കെടുക്കേണ്ടതല്ലേയെന്നും , 20 വർഷത്തോളം കൗൺസിലർ ആയിരിക്കുന്ന നിങ്ങൾക്ക് കാര്യങ്ങൾ അറിയാത്തതാണോ എന്നും സിഐ ചോദിച്ചതായി ഷൈജി വ്യക്തമാക്കി .

അതേസമയം, സംഭവത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. ഒരു രോഗിക്ക് മരുന്നു വാങ്ങാൻ പോയ റാപ്പിഡ് റെസ്പോൺസ് ടീം അംഗത്തെ മർദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്ത നടപടിയെ അംഗീകരിക്കാനാവില്ല എന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *