Breaking News

ആലംബഹീനർക്ക് ലോക് ഡൗൺ കാലത്ത് ഭക്ഷണ വിതരണവും ആയി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി

വർക്കല: ആലംബഹീനർക്ക് ലോക്‌ഡോൺ കാലത്ത് ഭക്ഷണ വിതരണവുമായി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി . ഇന്നുമുതലാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ലോക്‌ഡോൺ കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ആലംബഹീനർക്ക് പൊതിച്ചോർ വിതരണം ആരംഭിച്ചത്. പൊതിച്ചോർ വിതരണത്തിന്റ്റെ ഉദ്ഘാടനം അഡ്വ: വി.ജോയ് നിർവഹിച്ചു. കിടപ്പാടവും തുണയും ഇല്ലാതെ ക്ഷേത്രനടകളിലും റെയിൽവേ സ്റ്റേഷനുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. ഇക്കാലത്ത് ഇങ്ങനെയുള്ളവർക്ക് ഭക്ഷണം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ആലംബഹീനരായ അവർക്ക് ആഹാരം നൽകുക എന്ന മഹത്തായ കാര്യമാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തിരിക്കുന്നത്. അഭിനന്ദനവും മാതൃകാപരവുമായപ്രവർത്തനമാണിതെന്നു അഡ്വക്കേറ്റ് വി.ജോയ് പറഞ്ഞു. ഭക്ഷണ വിതരണത്തിന് പുറമേ വർക്കല മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകാത്ത മരുന്നുകൾ തിരുവനന്തപുരത്തു നിന്നും വാങ്ങി ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി രക്തദാനവും നടത്തിവരുന്നുണ്ട് പുഞ്ചിരി അനിലാണ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാനതല കോഡിനേറ്റർ.
ജനാർദ്ധനപുരം മണികണ്ഠൻ, ബിനുകുമാർ, പ്രസേനൻ, ഷൈൻ വട്ടപ്ലാമൂട്, ഷാജി,അർഷാദ് .എം ,വിഷു സബിത, അമിത എന്നിവർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയോട് ചേർന്നു പ്രവർത്തിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *