Breaking News

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍ നിര്യാതനായി

ശരണ്‍

കൊല്ലം: ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരണ്‍(49) നിര്യാതനായി. പനി ബാധിച്ച് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന ശരണ്‍ ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചിത്രം സിനിമയില്‍ ശരണ്‍ ചെയ്ത വേഷം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ശരണിന്റെ ഡയലോഗ് വളരെയധികം പ്രചരിക്കപ്പെടുന്നുണ്ട്. ചിത്രം ഉള്‍പ്പെടെ നാല് സിനിമകളില്‍ ശരണ്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ, സീരിയല്‍ മേഖലയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും ശരണ്‍ പ്രവര്‍ത്തിച്ചു. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം കടയ്ക്കല്‍ ചിതറയിലാണ് താമസം. തിരുവനന്തപുരമാണ് ശരണിന്റെ സ്വദേശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *