
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3,82,315. മരണം 3780. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34.3 ലക്ഷവും ആകെ മരണ സംഖ്യ 2,26,188-ഉം ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയര്‍ന്നു. രാജ്യത്ത് 16,04,94,188 പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്.