
വർക്കല: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ഇലകമൺ ജലജ ഭവനിൽ ജയൻ സിമി ദമ്പതികളുടെ മകൻ ഋഷികേശ്(17) ആണ് മരിച്ചത് . ആറ്റിങ്ങൽ സി .എസ്.ഐ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഋഷികേശ്. സിപിഐ വർക്കല മണ്ഡലം സെക്രട്ടറിയേറ്റംഗവും കിസാൻസഭ വർക്കല മണ്ഡലം പ്രസിഡന്റുമാണ് പിതാവ് ജയൻ. മാതാവ് സിമി വർക്കല താലൂക്ക് ഓഫിസിലെ ജീവനക്കാരിയാണ്. ഇവർ ഇപ്പോൾ വാടകക്ക് താമസിക്കുന്ന മുണ്ടയിലെ സുലേഖ ഹൗസ് എന്ന വീട്ടിലെ രണ്ടാം നിലയിലുള്ള മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നര മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷ നല്ല രീതിയിൽ എഴുതാൻ കഴിയാതിരുന്നതിലുള്ള വിഷമമാണ് ഋഷികേശിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …