
വര്‍ക്കല: വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ തിക്കുംതിരക്കും. രണ്ടാമത്തെ ഡോസ് വാക്സിന് എടുക്കാനായി സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെയാണ് വാക്സിനേഷന് നല്‍കുന്നത്. ടോക്കണ്‍ രാവിലെ 8 മണി മുതല്‍ നല്കിത്തുടങ്ങും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്തവരും ടോക്കണ്‍ വാങ്ങിയാണ് വാക്സിനേഷന് സ്വീകരിക്കേണ്ടത്.
ഒരു ദിവസം 140 പേര്‍ക്കാണ് ടോക്കണ്‍ അനുവദിക്കുക. എന്നാല്‍ 400ല്‍പരം ആളുകളാണ് ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയില്‍ വാക്സിന് സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. ആദ്യ ഡോസ് സ്വീകരിച്ച് 50 ദിവസമോ അതിലധികമോ ആയവര്ക്കായിരുന്നു വാക്സിനേഷന് അര്‍ഹത. പക്ഷേ, വാക്സിനെടുക്കാന്‍ എത്തിയവരില്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് 50 ദിവസം തികയാത്തവരും ഉണ്ടായിരുന്നു.
രാവിലെ മുതല്‍ ക്യൂ നിന്ന ശേഷം വാക്സിന് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞതിലുള്ള നിരാശയും വരുംദിവസങ്ങളില്‍ വാക്സിന് ദൗര്‍ലഭ്യം ഉണ്ടാകുമോയെന്ന സംശയവും കാരണം വാക്സിനെടുക്കാനെത്തിയവര്‍ തിരക്കുകൂട്ടുകയായിരുന്നു. പലരും ക്യൂവില്‍ ഇടയ്ക്ക് കയറാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. ഇതേതുടര്‍ന്ന്, ടോക്കണ്‍ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
വര്‍ക്കല പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ച് ക്യൂ ക്രമീകരിച്ച ശേഷമാണ് ടോക്കണ്‍ വിതരണം പുനരാരംഭിച്ചത്. ക്യൂവില്‍ സ്ഥാനംപിടിച്ച 140 പേര്‍ക്ക് ടോക്കണ്‍ നല്കിയ ശേഷം ബാക്കിയുണ്ടായിരുന്നവരുടെ പേരും മൊബൈല്‍ നമ്പറും എഴുതി വാങ്ങുകയും അടുത്തുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്ന് ആശുപതി സൂപ്രണ്ട് അറിയിച്ചു.
കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ വാക്സിന് വിതരണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ആസൂത്രണത്തിലെ പാളിച്ചകളാണ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിക്കുംതിരക്കും ഉണ്ടാകാനുള്ള പ്രധാന കാരണം. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. അതാത് ദിവസങ്ങളില്‍ വാക്സിനേഷന് അര്‍ഹതയുള്ളവരെ മാത്രം വാക്സിനേഷന് കേന്ദ്രത്തില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങളില്‍നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. പല വാക്സിനേഷന് കേന്ദ്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥയെന്നും ഇവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ലായെന്നും ആശുപത്രി സൂപ്രണ്ട് ബിജു നെല്‍സണ്‍ പറഞ്ഞു.