Breaking News

വോയ്‌സ് ഓഫ് വര്‍ക്കലയുടെ ആശാകിരണം 2021 നാളെ

വോയ്‌സ് ഓഫ് വര്‍ക്കല ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തില്‍നിന്ന്‌

വര്‍ക്കല: ചാരിറ്റി സംഘടനയായ വോയ്‌സ് ഓഫ് വര്‍ക്കല കേരള കൗമുദിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആശാകിരണം 2021 നാളെ വൈകിട്ട് 4 മണിക്ക് വര്‍ക്കല മൈതാനം റെയില്‍വേ ഗേറ്റിന് സമീപമുള്ള എസ്.ആര്‍ മിനി ആഡിറ്റോറിയത്തില്‍ നടക്കും. കോവിഡ് മഹാമാരി ഒന്നാംഘട്ടത്തെ സധൈര്യം പ്രതിരോധിച്ച മുന്നണിപ്പോരാളികളായ ആശാവര്‍ക്കര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ജനമൈത്രി പോലീസിനെയും ആദരിക്കുന്നതിനായാണ് ആശാകിരണം 2021 പരിപാടി സംഘടിപ്പിക്കുന്നത്.
വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു.ബി.നെല്‍സണ്‍, താലൂക്ക് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.എം.രാമകൃഷ്ണബാബു, വര്‍ക്കല ജനമൈത്രി പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി.ജയപ്രസാദ്, ഫയര്‍ഫോഴ്‌സ് വര്‍ക്കല സ്‌റ്റേഷന്‍ ഓഫീസര്‍ ജി.വേണുഗോപാല്‍ എന്നിവരെയും ആശാവര്‍ക്കര്‍മാരെയും ലോക്ഡൗണ്‍ കാലത്ത് മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വീടുകളില്‍ എത്തിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ചെറുകുന്നും നേതാജി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയുമാണ് ചടങ്ങില്‍ ആദരിക്കുക.
വോയ്‌സ് ഓഫ് വര്‍ക്കല ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.എസ്.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം മുന്‍ കണ്ണൂര്‍ വൈസ് ചാന്‍സിലറും കേരള മെഡിക്കല്‍ എജ്യൂക്കേഷന്‍ മുന്‍ ഡയറക്ടറുമായിരുന്ന ഡോ.പി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യും. വോയ്‌സ് ഓഫ് വര്‍ക്കല മുഖ്യ രക്ഷാധികാരി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം പ്രശസ്ത സിനിമാതാരം ആര്‍.സുബ്ബലക്ഷ്മി നിര്‍വഹിക്കും. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമന്‍ മുഖ്യപ്രഭാഷണം നടത്തും. വോയ്‌സ് ഓഫ് വര്‍ക്കല ജനറല്‍ കണ്‍വീനര്‍ ബി.ജോഷിബാസു സ്വാഗതവും വിമല്‍കുമാര്‍, സുധികുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. വോയ്‌സ് ഓഫ് കേരള കണ്‍വീനര്‍ ആര്‍.സുലോചനന്‍ കൃതജ്ഞത രേഖപ്പെടുത്തും-വോയ്‌സ് ഓഫ് കേരള ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *