Breaking News

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’: പി.ജയരാജന്റെ മകന്റെ പോസ്റ്റ് വിവാദത്തില്‍

പി.ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്, കൊല്ലപ്പെട്ട മന്‍സൂര്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ മകന്റെ പോസ്റ്റ് വിവാദത്തില്‍. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്നാണ് പി.ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനെ അനൂലിച്ച് ചിലര്‍ കമന്റുകളും ഇട്ടിട്ടുണ്ട്.
അതേസമയം, സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ജെയ്ന്‍ രാജിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പില കൊലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണ് ജെയ്ന്‍ രാജിന്റെ പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് പ്രതികരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്.
മന്‍സൂറിനെയല്ല, തന്നെ ആക്രമിക്കാനാണ് സി.പി.എം അക്രമികള്‍ എത്തിയതെന്ന് കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ വെളിപ്പെടുത്തി. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചത്. മന്‍സൂര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് ബോബെറിഞ്ഞ ശേഷം മന്‍സൂറിനെ ആക്രമിച്ചതെന്നും അക്രമികളെ കണ്ടാല്‍ അറിയാമെന്നും മുഹ്‌സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചുവച്ചെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വോട്ട് ചെയ്യാന്‍ ലീഗുകാര്‍ ആളുകളെ കാറില്‍ എത്തിച്ചത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്‌നം തണുത്തുവെങ്കിലും രാത്രിയോടെ വീണ്ടും അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് മന്‍സൂറിനെ വെട്ടിയത്. മന്‍സൂറിനെയും പരുക്കേറ്റ സഹോദരനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂര്‍ പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *