Breaking News

പുതിയ അനുഭവമായി വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷന്‍

വനിതാ സൗഹൃദ പോളിംഗ് ബൂത്ത്‌

വര്‍ക്കല: പുതിയ അനുഭവമായി തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷന്‍. ഒരു മണ്ഡലത്തില്‍ ഒരു വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വര്‍ക്കലയില്‍ ഹരിഹരം ഗവ.എല്‍.പി.എസിലെ 25-ാം നമ്പര്‍ ബൂത്തിലാണ് വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷന്‍ ഒരുക്കിയത്. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളാണ്. എന്നാല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്ത് ഏജന്റുമാരുടെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമല്ല, ബൂത്ത് ഏജന്റുമാരും വനിതകള്‍ മാത്രമായിരുന്നു എന്നതാണ് ഈ വനിതാ സൗഹൃദ പോളിംഗ് സ്റ്റേഷനെ വ്യത്യസ്തമായ അനുഭവമാക്കുന്നത്. 358 വനിതാ വോട്ടര്‍മാരാണ് ഈ ബൂത്തിലുള്ളത്. അതില്‍ 218 പേര്‍ 3 മണിക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തി വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷന് ശക്തമായ പിന്തുണ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *