
വര്‍ക്കല: വര്‍ക്കലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ശ്രീനിവാസപുരം ഗവ.യു.പി സ്കൂളിലെ ബൂത്തിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍നിന്ന് നിശ്ചിത അകലം പാലിച്ചുമാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ നില്ക്കാവൂ എന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് ശ്രീനിവാസപുരം ഗവ.യു.പി സ്കൂളിന്റെ പ്രവേശന കവാടത്തില്‍തന്നെ എല്‍.ഡി.എഫ്, യുഡി.എഫ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു.

ഇതോടെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പോലീസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, അയിരൂര്‍ പോലീസ് സ്ഥലത്തെത്തി ഇരുമുന്നണികളുടെയും പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാന് തയാറാവാതിരുന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയമവിധേയമാണെന്നും തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് പോകുന്നുണ്ടെന്നും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളൊന്നുമില്ലെന്നും അയിരൂര്‍ പോലീസ് പറഞ്ഞു.