
വര്‍ക്കല: വര്‍ക്കല നോര്‍ത്ത് ക്ലിഫില്‍ തീപിടിത്തം. നോര്‍ത്ത് ക്ലിഫിലുള്ള ക്ലഫോട്ടി റിസോര്‍ട്ടിന്റെ മുകലിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് എ.സി മുറികള്‍ കത്തിനശിച്ചു. ആളപായം ഇല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ മുറികളിലെ എ.സി, ജനല്‍ ഗ്ലാസ്സ്, അലൂമിനിയം പാനല്‍, ബെഡ്, ടി.വി എന്നിവയുള്‍പ്പെടെ കത്തിനശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാട്ടുകാരും റിസോര്‍ട്ട് ജീവനക്കാരും ഫയര്‍ ഫോഴ്സിന് വേണ്ട പിന്തുണ നല്കി.