Breaking News

വര്‍ക്കല അണ്ടര്‍ പാസേജിന് സമീപത്തെ അനധികൃത ബങ്ക് നീക്കം ചെയ്തു

അണ്ടര്‍ പാസേജിന് സമീപം സ്ഥാപിച്ചിരുന്ന അനധികൃത ബങ്ക് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു

വര്‍ക്കല: വര്‍ക്കല അണ്ടര്‍ പാസേജിന് സമീപം സ്ഥാപിച്ചിരുന്ന അനധികൃത ബങ്ക് നീക്കം ചെയ്തു. ഈ ബങ്ക് സ്ഥാപിച്ചത് ആരാണെന്ന് അറിവായിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ പറയുന്നു. നിരന്തരം വാഹന അപകടങ്ങള്‍ സംഭവിക്കുന്ന മേഖലയിലാണ് ഈ ബങ്ക് സ്ഥാപിച്ചിരുന്നത്. രണ്ട് ആഴ്ച മുമ്പും ഇവിടെ വാഹനാപകടം സംഭവിച്ചിരുന്നു. ഇപ്പോള്‍ പൊളിച്ചുമാറ്റിയ ബങ്കിന് അടുത്ത് സ്ഥാപിച്ചിരുന്ന മറ്റൊരു ബങ്ക് നേരത്തെ നഗരസഭ അധികൃതര്‍ നീക്കംചെയ്തിരുന്നു. ഇതുപോലെ നഗരസഭയുടെ പരിധിയില്‍ വരുന്ന വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ബങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ നീക്കം ചെയ്യുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബങ്ക് നീക്കം ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *