
ചെന്നൈ: നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല. തമിഴ്നാട് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവര്‍ത്തനം. തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ്.
തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 110 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല. തുടക്കത്തില്‍ അഡള്‍ട്ട്സ് ഓണ്‍ലി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.