Breaking News

സിനിമയില്‍ ശോഭിക്കാനായില്ല; ഒടുവില്‍ ഓട്ടോറിക്ഷയില്‍ ചേതനയറ്റ് തമിഴ്നടന്‍

വിരുത്ചഗകാന്ത്

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തമിഴ് നടന്‍ വിരുത്ചഗകാന്തിനെ ചെന്നൈയില്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരത്, സന്ധ്യ എന്നിവര്‍ ഒന്നിച്ചഭിനയിച്ച കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചില്ല. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

സിനിമയില്‍ അവസരങ്ങള്‍ക്കായി ഏറെ ശ്രമിച്ചെങ്കിലും നിരാശമാത്രമായിരുന്നു വിരുത്ചഗകാന്തിന് ഫലമായി ലഭിച്ചിരുന്നത്. ഇതിനിടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാതാപിതാക്കളും മരിച്ചു. ഇതോടെ കടുത്ത ഒറ്റപ്പെടലിലും വിഷാദത്തിലുമായിരുന്നു വിരുത്ചഗകാന്ത്. മാതാപിതാക്കളുടെ മരണത്തോടെ വിരുത്ചഗകാന്തിന്റെ മാനസികനില തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമ്ബലങ്ങളിലും ഓട്ടോറിക്ഷകളിലുമായിരുന്നു വിരുത്ചഗകാന്ത് രാത്രി ഉറങ്ങിയിരുന്നത്. മരിച്ച നിലയില്‍ കണ്ടെത്തുമ്ബോഴും ഓട്ടോറിക്ഷയിലായിരുന്നു. ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.

-2004 ലാണ് ഭരതും സന്ധ്യയും പ്രധാനവേഷത്തിലെത്തിയ കാതല്‍ പുറത്തിറങ്ങുന്നത്. സിനിമാ മോഹിയായ കഥാപാത്രത്തെയാണ് വിരുത്ചഗകാന്ത് അവതരിപ്പിച്ചത്. സിനിമയില്‍ അവസരം തേടിയെത്തുന്ന വിരുത്ചഗകാന്തിന്റെ സീന്‍ കാതല്‍ സിനിമ കണ്ടവര്‍ മറക്കാനിടയില്ല. പക്ഷേ, കാതലിന് ശേഷം അദ്ദേഹത്തിന് പിന്നീട് സിനിമകളൊന്നും ലഭിച്ചില്ല.-

-ഇതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചെന്നൈ ചോലൈമേടിലെ അമ്ബലത്തില്‍ വെച്ച്‌ സ്റ്റണ്ട് മാസ്റ്റര്‍ സായ് ദീന വിരുത്ചഗകാന്തിനെ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. അലഞ്ഞു തിരിയുകയായിരുന്ന വിരുത്ചഗകാന്തിനെ തിരിച്ച്‌ വീട്ടില്‍ എത്തിച്ചതും സായ് ദീനയയായിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിന് സിനിമകളില്‍ അവസരം നല്‍കണമെന്ന് ചലച്ചിത്ര പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന ഒരു വീഡ‍ിയോയും സായ് ദീ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.-

അന്ന് തമിഴ് സിനിമാലോകത്ത് വീഡിയോ ചര്‍ച്ചയായെങ്കിലും വിരുത്ചഗകാന്തിന് തുടര്‍ന്നും അവസരങ്ങള്‍ ലഭിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഒടുവില്‍ ആരോരുമില്ലാതെ തെരുവില്‍ മരണത്തിനും അദ്ദേഹം കീഴടങ്ങി.

തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു കാതല്‍. സന്ധ്യയുടെ ആദ്യ ചിത്രം കൂടിയായിരുന്നു. ചിത്രം പിന്നീട്, കന്നഡ, ബംഗാളി, മറാത്തി, പഞ്ചാബി ഭാഷകളില്‍ റീമേക്കും ചെയ്യപ്പെട്ടു. മുരുഗന്‍ എന്ന സ്കൂട്ടര്‍ മെക്കാനിക്കിന്റേയും മുന്നാക്ക ജാതിയില്‍ പെട്ട ഐശ്വര്യ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും അതിന് നല്‍കേണ്ടി വന്ന വിലയുമാണ് കാതല്‍ എന്ന സിനിമ പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *