
വര്‍ക്കല: വര്‍ക്കല നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്നത് ഏഴ് സ്ഥാനാര്‍ത്ഥികള്‍. അഡ്വ.വി.ജോയി(എല്‍.ഡി.എഫ്) അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തിലും അജി.എസ്.ആര്.എം(എന്‍.ഡി.എ) ഹെല്‍മെറ്റ് ചിഹ്നത്തിലും ബി.ആര്.മുഹമ്മദ് ഷെഫീര്‍(യു.ഡി.എഫ്) കൈപ്പത്തി ചിഹ്നത്തിലും മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. ആന ചിഹ്നത്തില്‍ ബി.എസ്.പിയുടെ അനു.എം.സിയും ഓടക്കുഴല്‍ ചിഹ്നത്തില്‍ ഡി.എച്ച്.ആര്.എമ്മിന്റെ പി.അനില്‍കുമാറും ജനവിധി തേടുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പ്രിന്‍സ്.കെ ഫുട്ബോള്‍ ചിഹ്നത്തിലും ഷഫീര്‍ പൈനാപ്പിള്‍ ചിഹ്നത്തിലും മത്സരിക്കുന്നു.
മുന്നണി സ്ഥാനാര്‍ത്ഥികളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് പേരിലെ സാമ്യത പ്രശ്നമാകാവുന്നത്. അഡ്വ.ബി.ആര്.മുഹമ്മദ് ഷെഫീറിന് ഒരുപക്ഷേ, അതേ ഷഫീര്‍ എന്ന പേരിലെ സ്ഥാനാര്‍ത്ഥി പാരയായേക്കാം.