Breaking News

‘നിന്റെയൊന്നും വോട്ട് വേണ്ട’: കൂക്കിവിളിച്ചവരോട് തിരിച്ചടിച്ച് പി.സി.ജോര്‍ജ്ജ്

കൂക്കിവിളിച്ചവര്‍ക്ക് പി.സി.ജോര്‍ജ്ജ് മറുപടി നല്‍കുന്നു

കോട്ടയം: തെരഞ്ഞെടുപ്പ് കാലത്തെ പതിവ് ദൃശ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ന് ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ കണ്ടത് സ്ഥാനാര്‍ത്ഥിയും സ്ഥാനാര്‍ത്ഥിയെ കൂക്കിവിളിച്ചവരും തമ്മിലുള്ള വാക്‌പോര്. ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ പി.സി.ജോര്‍ജ്ജിനെ കൂക്കിവിളിച്ചതോടെയാണ് വോട്ടഭ്യര്‍ത്ഥന സ്ഥാനാര്‍ത്ഥിയും കൂക്കിവിളിച്ചവരും തമ്മിലുള്ള വാക്‌പോരായി മാറിയത്.
കൂക്കിവിളിച്ചവരെ നിന്റെയൊന്നും വോട്ട് വേണ്ടെന്ന പ്രഖ്യാപനത്തോടെ സ്വതസിദ്ധമായ ശൈലിയിലാണ് പി.സി.ജോര്‍ജ്ജ് നേരിട്ടത്. കൂക്കിവിളിച്ചവരോട് ജയിച്ച് വന്നിട്ട് കാണാമെന്നും അദ്ദേഹം മറുപടി നല്‍കി. ‘ഒരു സ്ഥാനാര്‍ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും. നിന്റെയൊക്കെ വീട്ടിലെ കാരണവന്‍മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതി’- പി.സി കൂക്കിവിളിച്ചവരോട് പറഞ്ഞു. അസഭ്യം പറഞ്ഞവരെ നോക്കി തിരിച്ചു അസഭ്യം പറയുകയും ചെയ്തു.
അതേസമയം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വച്ചതായും പി.സി.ജോര്‍ജ്ജ് അറിയിച്ചു. ഒരു കൂട്ടം ആളുകള്‍ പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇനി ഈരാറ്റുപേട്ടയില്‍ പര്യടന പ്രചാരണ പരിപാടികള്‍ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ലെന്നും നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *