Breaking News

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം ഷെഫീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.എം.ആര്‍ ഷെഫീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍

വര്‍ക്കല: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബി.എം.ആര്‍ ഷെഫീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരി സി.രമ്യയ്ക്ക് മുമ്പിലാണ് ഷെഫീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മരക്കട മുക്കില്‍നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, യു.ഡി.എഫ് വര്‍ക്കല നിയോജക മണ്ഡലം കണ്‍വീനര്‍ ധനപാലന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഷെഫീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ആധുനിക വര്‍ക്കലയുടെ പിതാവാണ് മുന്‍ എം.എല്‍.എ വര്‍ക്കല കഹാറെന്ന് ബി.ആര്‍.എം ഷെഫീര്‍ പറഞ്ഞു. അദ്ദേഹം കൊണ്ടുവന്ന പദ്ധതികള്‍ ഒന്നുംതന്നെ പൂര്‍ത്തിക്കാന്‍ അഡ്വ.ബി.ജോയി എം.എല്‍.എയ്ക്ക് സാധിച്ചിട്ടില്ല. കഹാര്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ 95 ശതമാനത്തോളം പൂര്‍ത്തിയാക്കിയ പദ്ധതികളാണ് അഡ്വ.ബി.ജോയി പൂര്‍ത്തിയാക്കിയത്. നോട്ടീസില്‍ പോലും കഹാറിന്റെ പേര് വയ്ക്കാതെയാണ് അവയൊക്കെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോള്‍ വര്‍ക്കല ജനതയുടെ പ്രധാന പ്രശ്‌നം കുടിവെള്ളമാണ്. 5 വര്‍ഷക്കാലത്തിനിടയില്‍ വര്‍ക്കലക്കാരുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ അഡ്വ.ജോയിക്ക് സാധിച്ചില്ല. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആദ്യം തന്നെ നടപ്പിലാക്കുമെന്നും ബി.ആര്‍.എം ഷെഫീര്‍ പറഞ്ഞു. വര്‍ക്കലയിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുമെന്നും ശിവഗിരി ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കാപ്പില്‍ മുതല്‍ ഒന്നാംപാലം വരെ മാതൃകാ തീരഗ്രാമങ്ങള്‍ നടപ്പിലാക്കുമെന്നും ചിലക്കൂരില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം കഹാറിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വര്‍ക്കലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ പ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും പ്രസിഡന്റുമാര്‍ രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഹാറിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതിന്റെ ലക്ഷണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ വേളയിലെ കഹാറിന്റെ സാന്നിധ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *