
ആലപ്പുഴ: ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം ഡീല്‍ ആകാമെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്.ബാലശങ്കര്‍. ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങളില്‍ സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയില്‍ വിജയിക്കുകയെന്നതാകാം ഡീല്‍ എന്നും ബാലശങ്കര്‍ വിശദീകരിച്ചു. ചെങ്ങന്നൂര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണു സ്ഥാനാര്‍ഥിയാക്കിയത്.