
വർക്കല: വർക്കല ക്ഷേത്രത്തിനു സമീപം യുവാവിനെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ വില്ലേജിൽ പൂന്തലതാഴത്ത് പൂരവിള വീട്ടിൽ വിഷ്ണു പിള്ള വസന്തകുമാരി ദമ്പതികളുടെ മകൻ വിനു. വി (25) ആണ് മരിച്ചത് .മനു.വി ആണ് സഹോദരൻ. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഹോട്ടലിൽ താമസിച്ച് ഇൻറീരിയർ ഡിസൈനിങ് ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ജോലിചെയ്യുന്ന കമ്പനി തന്നെയാണ് ഇയാൾക്ക് ഹോട്ടലിൽ താമസസൗകര്യവും ഏർപ്പാട് ചെയ്തിരുന്നത്. ഒരു മാസമായി വിനു ഇവിടെ താമസിച്ചുവരികയായിരുന്നു . ഇന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ല. കൂടെ ജോലി ചെയ്യുന്നവർ ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി വിളിക്കാൻ എത്തിയപ്പോഴാണ് വിനുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് . ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
