
വര്‍ക്കല: എല്‍.ഡി.എഫിനും യു.ഡി.എഫിനും പിന്നാലെ എന്‍.ഡി.എയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി.എസ്.ആര്.എം വോട്ടര്‍മാരെ നേരില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ചെണ്ടവാദ്യത്തിന്റെ മേളക്കൊഴുപ്പില്‍ നൂറുകണക്കിന് ബി.ജെ.പി-ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ അണിനിരത്തിയാണ് എന്‍.ഡി.എ പ്രചരണ ജാഥ ആരംഭിച്ചത്. വര്‍ക്കല മൈതാനത്തുനിന്ന് ആരംഭിച്ച പ്രചരണ ജാഥ റെയില്‍വേ സ്റ്റേഷന് മുന്നില്‍ അവസാനിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് ഉയരുമ്പോള്‍ അതിനൊപ്പം ഉയരുവാന് കേരള ജനതയും ആഗ്രഹിക്കുന്നുവെന്ന് അജി.എസ്.ആര്.എം പറഞ്ഞു. കേരളത്തിലും അത്തരമൊരു മുന്നേറ്റം എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഉണ്ടാകും. വര്‍ക്കല മണ്ഡലത്തിലും എന്‍.ഡി.എ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല മണ്ഡലത്തില്‍ ഇത്തവണ എന്‍.ഡി.എയുടെ എം.എല്‍.എ ഉണ്ടായിരിക്കുമെന്ന് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി.പി.മുല്ലനല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട വിജയം ഇത്തവണ നേടിയെടുക്കാനുള്ള എല്ലാവിധ സഹകരണങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ വെള്ളാഞ്ചിറ സോമശേഖരന്‍, വക്കം അജിത്, മണ്ഡലം പ്രസിഡന്റ് ബിജു ഇലകമണ്‍, ജില്ലാ കമ്മിറ്റിയംഗം കോവിലകം മണികണ്ഠന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജി മുല്ലനല്ലൂര്‍, തച്ചോട് സുധീര്‍, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ചാവര്‍കോട് ഹരിലാല്‍, മുനിസിപ്പല്‍ കമ്മിറ്റി നേതാക്കളായ എസ്.കെ.എം.സുനില്‍കുമാര്‍, വിജയദാസ്, പ്രതിപക്ഷ നേതാവ് അഡ്വ.അനില്‍കുമാര്‍, ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ പഞ്ചായത്ത് തല നേതാക്കള്‍, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കല്ലമ്പലം നകുലന്, ജില്ല ജോ.സെക്രട്ടറി ശിവകുമാര്‍, മണ്ഡലം ജോ.സെക്രട്ടറി സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രചരണ ജാഥയ്ക്ക് നേതൃത്വം നല്കി.