Breaking News

കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ഒ.പി 17ന് പുനരാരംഭിക്കും

കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സ്‌പെഷ്യല്‍ ഒ.പി സര്‍വ്വീസ് ഈ മാസം 17ന് പുനരാരംഭിക്കും. ഓരോ വിഭാഗവും ആഴ്ചയില്‍ രണ്ട് ദിവസം വീതമായിരിക്കും പ്രവര്‍ത്തിക്കുക. പഴയതുപോലെ രാവിലെ 8 മണി മുതല്‍ 1 മണിവരെ ആയിരിക്കും സ്‌പെഷ്യല്‍ ഒ.പിയുടെ പ്രവര്‍ത്തനം.
ന്യൂറോളജി, യൂറോളജി, ഡെര്‍മറ്റോളജി വിഭാഗം തിങ്കള്‍, വ്യാഴം ദിവസങ്ങളിലും കാര്‍ഡിയോളജി, മെഡിസിന്‍, സര്‍ജറി, ഇ.എന്‍.ടി, ഓര്‍ത്തോ, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും പി.എം.ആര്‍, സൈക്യാട്രി, പള്‍മോണോളജി വിഭാഗങ്ങള്‍ ബുധന്‍, ശനി ദിവസങ്ങളിലും ആയിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ ജനറല്‍ ഒ.പി, എന്‍.സി.ഡി, ജെറിയാട്രിക്, ദന്തല്‍ വിഭാഗങ്ങളുടെ സ്‌പെഷ്യല്‍ ഒ.പി തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസങ്ങളിലും ഉണ്ടാകും.
ആശുപത്രിയിലെ തീയറ്റര്‍ കോംപ്ലസ് മെയിന്റനന്‍സ് ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം രണ്ടാഴ്ചയ്ക്ക് ശേഷമാകും പ്രവര്‍ത്തനം തുടങ്ങുക. ആരോഗ്യമേഖലയില്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതാണ് സ്‌പെഷ്യല്‍ ഒ.പി ഈ മാസം 17ന് പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *