Breaking News

കോണ്‍ഗ്രസ് സാധ്യതാ പട്ടിക: വര്‍ക്കലയില്‍ അഡ്വ.ബി.ഷാലി

വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.ബി.ഷാലി മത്സരിക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ അഡ്വ.ഷാലിയുടെ പേരാണ് പരിഗണിക്കപ്പെടുന്നത്. വേറെയാരുടെയും പേരുകള്‍ പരിഗണിക്കാത്തതുകൊണ്ടുതന്നെ ഷാലിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പാണെന്ന് പറയാം.
അപ്രതീക്ഷിതമായാണ് ഷാലിയുടെ പേര് കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്. വര്‍ക്കല കഹാറിന്റെ പേരാണ് മണ്ഡലത്തില്‍ അനൗദ്യോഗികമായി പരക്കെ പറഞ്ഞുകേട്ടിരുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര കേരള യാത്രയിലും വര്‍ക്കല കഹാര്‍ നിറഞ്ഞുനിന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അദ്ദേഹമായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയിലായിരുന്നു.
നിലവില്‍ തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ് അഡ്വ.ബി.ഷാലി. ഇന്ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അംഗീകാരം ലഭിച്ചേക്കും. നാളെ ആറുമണിയോടെ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *