
കൊച്ചി: പാര്‍ട്ടി മാറി സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍നിന്നു പുറത്താക്കി. കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സി.പി.എമ്മിന്റെ പുറത്താക്കല്‍ നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണു നടപടിയെന്നാണ് വിശദീകരണം. ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ചില്‍ അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയായി മത്സരിക്കണമെങ്കില്‍ സിപിഎമ്മില്‍നിന്നും പുറത്തായി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കണം. എന്നാല്‍ സിന്ധുമോള്‍ ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുകയായിരുന്നു എന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി പറയുന്നത്. പുറത്താക്കിയ വിവരം സിന്ധുമോള്‍ ജേക്കബിനെ അറിയിച്ചെന്നും ഇത് കാണിച്ച് പോസ്റ്ററുകള്‍ പതിക്കുമെന്നും ലോക്കല്‍ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു.
കേരള കോണ്‍ഗ്രസുമായി പ്രശ്നങ്ങള്‍ ഇല്ലെന്നും കടുത്തുരുത്തി മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയ സാധ്യതയെ ഇത് ബാധിക്കില്ലെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു. അതേസമയം, രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്ന് സിന്ധുമോള്‍ ജേക്കബ് വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് പിറവം മണ്ഡലത്തില്‍ തനിക്കുള്ള ബന്ധങ്ങള്‍ പരിഗണിച്ചാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പേയ്മെന്റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണു ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്കു പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.