Breaking News

നേമത്ത് ഉമ്മന്‍ചാണ്ടിയോ, കെ.മുരളീധരനോ? സസ്‌പെന്‍സ്

ന്യൂഡല്‍ഹി: നേമത്ത് ഉമ്മന്‍ചാണ്ടിയോ കെ.മുരളീധരനോ? സസ്‌പെന്‍സ് നിലനിര്‍ത്തി ഹൈക്കമാന്‍ഡ്. നേമത്ത് സ്ഥാനാര്‍ത്ഥിയാവാമോയെന്ന് ഉമ്മന്‍ചാണ്ടിയോട് ഹൈക്കമാന്‍ഡ് ചോദിച്ചതായാണ് ലഭിക്കുന്ന വിവരം. ഉമ്മന്‍ചാണ്ടിയോട് മാത്രമല്ല, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമോയെന്ന് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, നേമം സീറ്റില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേര്‍ന്നേക്കും. സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കാനാണ് നീക്കം. ഉമ്മന്‍ ചാണ്ടിയെയോ കെ.മുരളീധരനെയോ നേമത്ത് സ്ഥാനാര്‍ഥിയാക്കുന്നതിലും തീരുമാനം ഇന്നറിയാം. സ്‌ക്രീനിങ് കമ്മിറ്റി രൂപം നല്‍കുന്ന അന്തിമപട്ടികയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്കെത്തുമ്പോള്‍ മാറ്റമുണ്ടായേക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *