Breaking News

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുരുന്നിന് പൊലീസിന്റെ താരാട്ട്

പ്രതീകാത്മക ചിത്രം

കായംകുളം: കേരള പൊലീസ് ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിനന്ദനങ്ങള്‍ ചൊരിയുകയാണ് മലയാളികള്‍. കഴിഞ്ഞ ദിവസം കായംകുളം രാമപുരത്ത് നടന്ന വാഹനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഹോം ഗാര്‍ഡ് പരിചരിക്കുന്ന വീഡിയോയാണ് കാഴ്ചക്കാരുടെ ഹൃദയം നിറക്കുന്നത്.
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞിന്റെ അമ്മയെയും ബന്ധുക്കളെയും അടിയന്തര ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കള്‍ എത്തുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തത് കായംകുളം താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി ഹോം ഗാര്‍ഡ് കെ.എസ്.സുരേഷാണ്.
സുരേഷ് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോ ആശുപത്രിയിലുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ അനസാണ് മൊബൈലില്‍ പകര്‍ത്തിയത്. രാമപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ ഡെന്നി മരിച്ചു. സൈറയുടെ ഇളയ സഹോദരി ഇസ മരിയയെയാണ് സുരേഷ് പരിചരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *