
വര്‍ക്കല: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് വര്‍ക്കലയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് അഡ്വ.വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടാണ് പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഏര്യാ പ്രസിഡന്റ് വി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ ബി.അനില്‍കുമാറിനെ കൂടാതെ എഫ്.നഹാസ്, വി.സത്യദേവന്‍, ഷാജഹാന്‍, വി.വിജയകുമാര്‍, ബി.ബൈജു, ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രചരണ ജാഥ മാര്‍ച്ച് 9ന് സി.പി.ഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പാറശ്ശാലയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് കാട്ടാക്കടയില്‍ പ്രചരണ ജാഥ സമാപിക്കും.