
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തോമസ് ഐസക്കും ജി.സുധാകരനും ഉള്‍പ്പെടെ 5 മന്ത്രിമാരെയും 33 എം.എല്‍.എമാരെയും മാറ്റിനിര്‍ത്തിയാണ് സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. മുന്നണി വിപുലീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ 92 സീറ്റുകളില്‍ മത്സരിച്ച സി.പി.എം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശികമായി കടുത്ത പ്രതിഷേധമുയര്‍ന്ന പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ സി.പി.എം തയാറായിട്ടില്ല. എതിര്സ്വരമുയര്ന്ന മറ്റു മണ്ഡലങ്ങളിലും ഇതേ നിലപാട് തന്നെയാണ് സി.പി.എം സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യം പന്ത്രണ്ടാണ്. കഴിഞ്ഞ തവണയും 12 വനിതാ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്. എം.എം.മണി എന്നിവരടക്കം എട്ട് പേര് മത്സരിക്കുന്നുണ്ട്.
തുടര്‍ഭരണം ലക്ഷ്യമിട്ടാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു. പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങള്‍ നിരാകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:
തിരുവനന്തപുരം: വര്‍ക്കല-വി.ജോയി, ആറ്റിങ്ങല്‍-ഒ.എസ്.അംബിക, വാമനപുരം-ഡി.കെ.മുരളി, കഴക്കൂട്ടം-കടകംപള്ളി സുരേന്ദ്രന്, വട്ടിയൂര്‍ക്കാവ്-വി.കെ.പ്രശാന്ത്, നേമം-വി.ശിവന്‍കുട്ടി, കാട്ടാക്കട-ഐ.ബി.സതീഷ്, അരുവിക്കര-ജി.സ്റ്റീഫന്‍, നെയ്യാറ്റിന്‍കര-കെ.ആന്‍സലന്‍, പാറശ്ശാല-സി.കെ.ഹരീന്ദ്രന്‍
കൊല്ലം: കൊല്ലം-എം.മുകേഷ്, ഇരവിപുരം-എം.നൗഷാദ്, ചവറ-ഡോ.സുജിത്ത് വിജയന്(സ്വത), കുണ്ടറ-ജെ.മേഴ്സിക്കുട്ടിയമ്മ, കൊട്ടാരക്കര-കെ.എന്‍.ബാലഗോപാല്‍
പത്തനംതിട്ട: ആറന്മുള-വീണ ജോര്‍ജ്, കോന്നി-കെ.യു.ജനീഷ്കുമാര്‍
ആലപ്പുഴ: ചെങ്ങന്നൂര്‍-സജി ചെറിയാന്, കായംകുളം-യു.പ്രതിഭ, അമ്പലപ്പുഴ-എച്ച്.സലാം, അരൂര്‍-ദലീമ ജോജോ, മാവേലിക്കര-എം.എസ്.അരുണ്‍ കുമാര്‍, ആലപ്പുഴ-പി.പി.ചിത്തരഞ്ജന്
കോട്ടയം: ഏറ്റുമാനൂര്‍-വി.എന്‍.വാസവന്, കോട്ടയം-കെ.അനില്‍കുമാര്‍, പുതുപ്പള്ളി-ജെയ്ക്ക് സി.തോമസ്
ഇടുക്കി: ഉടുമ്പന്‍ചോല-എം.എം.മണി
എറണാകുളം: കൊച്ചി-കെ.ജെ.മാക്സി, വൈപ്പിന്‍-കെ.എന്‍.ഉണ്ണികൃഷ്ണന്, തൃക്കാക്കര-ഡോ.ജെ.ജേക്കബ്, കളമശേരി-പി.രാജീവ്, കോതമംഗലം-ആന്റണി ജോണ്‍, തൃപ്പുണിത്തുറ-എം.സ്വരാജ്, കുന്നത്തുനാട്-വി.വി.ശ്രീനിജന്, ആലുവ-ഷെല്‍ന നിഷാദ് അലി, എറണാകുളം-ഷാജി ജോര്‍ജ് (സ്വത)
തൃശ്ശൂര്‍: വടക്കാഞ്ചേരി-സേവ്യര്‍ ചിറ്റിലപ്പള്ളി, ഇരിങ്ങാലക്കുട-പ്രൊഫ.ആര്.ബിന്ദു, പുതുക്കാട്-കെ.കെ.രാമചന്ദ്രന്, ഗുരുവായൂര്‍-എന്‍.കെ.അക്ബര്‍, മണലൂര്‍-മുരളി പെരുനെല്ലി, ചേലക്കര-കെ.രാധാകൃഷ്ണന്, കുന്ദംകുളം-എ.സി.മൊയ്തീന്
പാലക്കാട്: മലമ്പുഴ-എ.പ്രഭാകരന്, പാലക്കാട്-അഡ്വ.സി.പി.പ്രമോദ്, കോങ്ങാട്-അഡ്വ.കെ.ശാന്തകുമാരി, ഒറ്റപ്പാലം-അഡ്വ.കെ.പ്രേംകുമാര്‍, ഷൊര്‍ണ്ണൂര്‍-പി.മമ്മിക്കുട്ടി, നെന്മാറ-കെ.ബാബു, ആലത്തൂര്‍-കെ.സി.പ്രസന്നന്, തരൂര്‍-പി.പി.സുമോദ്, തൃത്താല-എം.ബി.രാജേഷ്
മലപ്പുറം: പൊന്നാനി-പി.നന്ദകുമാര്‍, തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്, താനൂര്‍-വി.അബ്ദുറഹിമാന് (സ്വത), തവനൂര്‍-കെ.ടി.ജലീല്‍ (സ്വത), മലപ്പുറം-പാലോളി അബ്ദുറഹിമാന്, പെരിന്തല്‍മണ്ണ-കെ.പി.മുഹമ്മദ് മുസ്തഫ (സ്വത), നിലമ്പൂര്‍-പി.വി.അന്‍വര്‍ (സ്വത), മങ്കട-അഡ്.റഷീദ് അലി, വേങ്ങര-ജിജി.പി, വണ്ടൂര്‍-പി.മിഥുന, കൊണ്ടോട്ടി-സുലൈമാന്‍ ഹാജി (സ്വത)
കോഴിക്കോട്: കൊയിലാണ്ടി-കാനത്തില്‍ ജമീല പേരാമ്പ്ര-ടി.പി.രാമകൃഷ്ണന്, ബാലുശ്ശേരി-സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്, ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്, തിരുവമ്പാടി-ലിന്റോ ജോസഫ്, കൊടുവള്ളി-കാരാട്ട് റസാഖ് (സ്വത), കുന്നമംഗലം-പി.ടി.എ റഹീം (സ്വത)
വയനാട്: മാനന്തവാടി-കേളു, സുല്‍ത്താന്‍ ബത്തേരി-എം.എസ്.വിശ്വനാഥ്
കണ്ണൂര്‍: പയ്യന്നൂര്‍-പി.ഐ.മധുസൂദനന്, കല്ല്യാശ്ശേരി-എം.വിജിന്, തളിപ്പറമ്പ-എം.വി.ഗോവിന്ദന്, അഴീക്കോട്-കെ.വി സുമേഷ്, ധര്‍മടം-പിണറായി വിജയന്, തലശ്ശേരി-എ.എന്‍.ഷംസീര്‍, പേരാവൂര്‍-സക്കീര്‍ ഹുസൈന്, മട്ടന്നൂര്‍-കെ.കെ.ശൈലജ
കാസര്‍കോട്: ഉദുമ-സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പുര്‍-എം.രാജഗോപാല്‍
മഞ്ചേശ്വരം, ദേവികുളം എന്നിവടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും