
വര്‍ക്കല: ടീം വര്‍ക്കലയ്ക്കും വ്യവസായ സ്ഥാപന ഉടമയ്ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്. വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2019, 2020 കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡിനാണ് ടീം വര്‍ക്കലയും ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ഉടമ വിഷ്ണുഭക്തനും അര്‍ഹരായത്. ഇന്നലെ വൈകിട്ട് റെയില്‍വേ സ്റ്റേഷന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
വര്‍ക്കല എം.ജി.എം മോഡല്‍ സ്‌കൂള്‍ സെക്രട്ടറി പി.കെ.സുകുമാരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. 2019ലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ഉടമ വിഷ്ണുഭക്തന്‍ മുഖ്യാതിഥിയില്‍ നിന്നും ഏറ്റുവാങ്ങി. 2020ലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിഷ്ണു ഭക്തനില്‍ നിന്നും ടീം വര്‍ക്കല പ്രവര്‍ത്തകരായ ധനീഷ് ശശിധരനും സെയിഫ് ജാനും ചേര്‍ന്ന് ഏറ്റുവാങ്ങി. കൂടാതെ ട്രെയിനില്‍ നിന്നും കളഞ്ഞുകിട്ടിയ പണം സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ച യുവാക്കളായ വിഷ്ണുറാം, അശ്വത്, രാഹുല്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
സ്റ്റേഷന്‍ മാസ്റ്റര്‍ സി.പ്രസന്നകുമാര്‍, ചീഫ് കൊമേഴ്‌സിയല്‍ ക്ലര്‍ക്ക് സി.വില്‍സണ്‍, വാസുദേവന്‍, സപ്രു, ബ്രഹ്മാസ് മോഹനന്‍, ലൈന കണ്ണന്‍, ലൈന കുമാര്‍, സുനി, ബിജുരാജ്, ഗ്ലാഡിസ്, അഭിലാഷ്, ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വനിതാ ദിനത്തോടനുബന്ധിച്ച് റെയില്‍വേ സ്റ്റേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്കും സമ്മാനം നല്‍കി ആദരിച്ചു. ടീം വര്‍ക്കല മെമ്പര്‍മാരായ ഷെറിന്‍, സിനുഷ്, അന്‍സാര്‍, രൂപക്ക്, അനസ്, ബിജാസ്, ഷാഫിമോന്‍, നിഹാല്‍, ഷാഹിന്‍ഷാ, നസീം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.