Breaking News

ഡോളര്‍ കടത്ത്: അഭിഭാഷക ദിവ്യയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയായ ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൈക്കുഞ്ഞുമായിട്ടാണ് ദിവ്യ ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം കരമന സ്വദേശിയാണ് ദിവ്യ. സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസുകളിലെ പ്രതികളായ സ്വപ്‌നയ്ക്കും സരത്തിനും ദിവ്യയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
സ്വപ്‌ന സുരേഷുമായും സരിത്തുമായും അഭിഭാഷകയായ ദിവ്യ നിരന്തരം ബന്ധപ്പെടുകയും ഇരുവര്‍ക്കും വേണ്ട സഹായം ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ചില സാഹചര്യ തെളിവുകളും ദിവ്യക്കെതിരാണ്. അതേസമയം മൊബൈല്‍ ഫോണും സിം കാര്‍ഡും ബാങ്ക് വിവരങ്ങളും ഹാജരാക്കാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചതെന്ന് ദിവ്യയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *