Breaking News

എ.കെ.ബാലന്റെ ഭാര്യയുടെ പേര് വെട്ടി; സി.പി.എമ്മിന് 11 വനിതാ സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: മന്ത്രി എ.കെ.ബാലന്റെ ഭാര്യയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന മന്ത്രിഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതോടെ അന്തിമ തീരുമാനമായി. ആകെ 11 വനിതാ സ്ഥാനാര്‍ത്ഥികളാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇതുവരെ സ്ഥാനം പിടിച്ചത്.
ആറ്റിങ്ങല്‍-ഒ.എസ്.അംബിക, കുണ്ടറ-ജെ മേഴ്‌സിക്കുട്ടിയമ്മ, ആറന്മുള-വീണാ ജോര്‍ജ്, കായംകുളം-യു.പ്രതിഭ, അരൂര്‍-ദലീമ ജോജോ, ആലുവ-ഷെല്‍ന നിഷാദ്, ഇരിങ്ങാലക്കുട-ആര്‍.ബിന്ദു, കൊയിലാണ്ടി-കാനത്തില്‍ ജമീല, വണ്ടൂര്‍-പി.മിഥുന, കോങ്ങാട്-കെ.ശാന്തകുമാരി, മട്ടന്നൂര്‍-കെ.കെ.ശൈലജ എന്നിവരാണ് പട്ടികയിലുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *