
കൊച്ചി: പാചക വാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്സ് അസോസിയേഷന്‍ (എ.കെ.സി.എ) ധര്‍ണ്ണ നടത്തി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയത്. ടി.ജെ. വിനോദ് എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. എ.കെ.സി.എ ജില്ലാ പ്രസിഡന്റ് വി.കെ.വറുഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎച്ച്ആര്‍എ സെക്രട്ടറി ജയപാല്‍, എ.കെ.സി.എ വര്‍ക്കിങ്ങ് പ്രസിഡന്റ് ജിബി പീറ്റര്‍, സെക്രട്ടറി ഫ്രഡ്ഡി അല്‍മേഡ, ട്രഷറര്‍ ആന്‍സണ്‍ റൊസ്സാരിയോ, ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ ദാനിയേല്‍, കെ.പി.ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.