
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും പി.ജെ.കുര്യനും. ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മൂവരും നിലപാട് വ്യക്തമാക്കിയത്. പി.ജെ.കുര്യന്‍ നിലപാട് എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മത്സരിക്കാനില്ലെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. മത്സരിക്കാനില്ലെന്ന് അറിയിച്ച സുധീരന്‍ 25 വര്‍ഷം എം.എല്‍.എയായവര്‍ മാറി നില്‍ക്കണമെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നത്.