Breaking News

സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി അന്തരിച്ചു

സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1999 ജൂലൈ 16 ന് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭയില്‍ അംഗമായി. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.
ആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്.ആര്‍.ടി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് (2003-2004), ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്(2004-2012) എന്നിവിടങ്ങളില്‍ ആശ്രമം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പില്‍ നടക്കും. രാവിലെ 10 മണിമുതല്‍ പൊതുദര്‍ശനം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *