
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സി.പി.എം നേതൃത്വം സൂചന നല്കുന്നു. ഇടതുമുന്നണിയുടെ വടക്കന്‍ മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. താല്‍ക്കാലിക സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവനായിരുന്നു വടക്കന്‍ മേഖല ജാഥയ്ക്ക് നേതൃത്വം നല്‍കിയത്.
മാത്രമല്ല, എ.വിജയരാഘവന് മല്‍സര രംഗത്തുണ്ടാവാനും സാധ്യതയുണ്ട്. ഇതോടെയാണ് പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് കോടിയേരി തിരികെയെത്താന്‍ വഴിതെളിയുന്നത്. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടി കരുതുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകളും ഇടതുമുന്നണിയില്‍ തുടങ്ങിക്കഴിഞ്ഞു.
സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി. വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് മുന്നണിയിലെ നിലവിലെ കക്ഷികള്‍ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ കടുംപിടിത്തം ഉണ്ടാവില്ലെന്ന് ജോസ്.കെ.മാണി സി.പി.എമ്മിനെ അറിയിച്ചു. മാണി.സി.കാപ്പന് പാര്‍ട്ടി വിട്ടതോടെ എന്‍.സി.പി നഷ്ടം സഹിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി ഉള്‍പ്പടെ വിട്ടുനല്‍കാന്‍ തയാറാണെന്ന് സി.പി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. എല്‍.ജെ.ഡിജെ.ഡി.എസ് ലയനം സാധ്യമാകാത്തതിനാല്‍ പരമാവധി രണ്ടു പാര്‍ട്ടികളെയും ഉള്‍ക്കൊണ്ടുപോകുന്ന സമീപനത്തിന് ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂപം നല്‍കും.