
വര്‍ക്കല: വര്‍ക്കല താലൂക്ക് പരിധിയിലെ 50 കുടുംബങ്ങള്‍ക്ക് പട്ടയവും കൈവശരേഖയും നല്കി. ഇന്ന് രാവിലെ 11 മണിക്ക് വര്‍ക്കല താലൂക്ക് ഓഫീസില്‍ വച്ചാണ് പട്ടയമേള നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടയമേള സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകാള്‍ അനുസരിച്ച് വളരെ ലളിതമായി നടത്തിയ പട്ടയമേളയില്‍ അഡ്വ.വി.ജോയി എം.എല്‍.എ പട്ടയ വിതരണം നടത്തി. വര്‍ക്കല തഹസില്‍ദാര്‍ പി.ഷിബു സ്വാഗതം പറഞ്ഞു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സിന്ധു.ജി.കെ കൃതജ്ഞത രേഖപ്പെടുത്തി. പള്ളിക്കല്‍-6, മടവൂര്‍-5, അയിരൂര്‍-2, ചെറുന്നിയൂര്‍-1, ചെമ്മരുതി-16, വെട്ടൂര്‍-18, മണമ്പൂര്‍-2 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.