Breaking News

തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; മേയില്‍ മതിയെന്ന് ബി.ജെ.പി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് ഇടത്-വലത് മുന്നണികള്‍. എന്നാല്‍, മേയില്‍ മതിയെന്നാണ് ബി.ജെ.പി നിര്‍ദ്ദേശിച്ചത്. രംസാന്‍, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ ആവശ്യം.
ഏപ്രില്‍ 6നും 12നും ഇടയില്‍ വോട്ടെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശം. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പായി മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. ഈ ഘട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒറ്റ ഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു.
ഇതിനിടെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം നിര്‍ദേശിച്ചെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമനമുണ്ടാകുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *