
തിരുവനന്തപുരം: കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം അഡ്വക്കേറ്റ് വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ 1, 2 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി.
വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അഗം എന്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുനില്‍ ലാല്‍ സ്വാഗതം പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജാദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം പ്രിയദര്‍ശിനി.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ലൈജു, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍.എം, വെട്ടൂര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എമിലി, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.വിജയകുമാര്‍, താഹ, ഷാജി.വി.എസ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം ഷാലിബ്.വി.എസ്, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബൈജു.വി കൃതജ്ഞത രേഖപ്പെടുത്തി.