
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ നിയമന വിവാദത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. പിന്‍വാതില്‍ നിയമനത്തിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്നുവെന്നാരോപിച്ച് വിവിധ യുവജന സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നു.
സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്യാബിനറ്റ് നടക്കുന്ന സമയം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ചാടിക്കടന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ചാണ് പുറത്തേക്കെത്തിച്ചത്.

അകത്ത് കടന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മറ്റു പ്രവര്‍ത്തകര്‍ എതിര്‍ത്തു. പിന്നീട് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പൂവച്ചല്‍ അജി, നിതീഷ്, വിജീഷ്, അനീഷ്, വനിതാ നേതാക്കളായ ആശാനാഥ്, കവിത എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷിന് പോലീസിന്റെ മര്‍ദ്ദനമേറ്റു.