
മലപ്പുറം: സി.പി.എമ്മിനെതിരെ പിന്‍വാതില്‍ നിയമനവും ബി.ജെ.പിയുമായുള്ള ഒത്തുകളിയും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത നടപടി ക്രിമിനല്‍ കുറ്റമാക്കുമെന്നും അതിനുവേണ്ടി നിയമനിര്‍മാണം കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുമായി അടുത്ത കാലത്ത് സിപിഎം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡല്‍ ബാന്ധവം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയേക്കാള്‍ ശക്തമായി യുഡിഎഫിനേയും ലീഗിനേയും സി.പി.എം ആക്രമിക്കുന്നത്. ഒരു മതനിരപക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണ് സിപിഎം ചെയ്യുന്നത്. ഭരണ നേട്ടങ്ങള്‍ പറയാനില്ലാത്തതിനാല്‍ സി.പി.എം പച്ചയായ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചിരിക്കുന്നു. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ, അതോ മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നവോത്ഥാന നായകന്റെ കള്ളവേഷം ഇനിയും മുഖ്യമന്ത്രി അഴിച്ചിട്ടില്ല. ഭക്തരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണം. മുസ്‌ലിം ലീഗിനെ വര്‍ഗീയമായി ആക്രമിക്കാനും ഒറ്റപ്പെടുത്താനുമാണ് സിപിഎം നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയാണ് ആദ്യം ലീഗിനെതിരെ വര്‍ഗീയ പ്രചാരണം തുടങ്ങിവച്ചത്. സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള സിപിഎം ശ്രമം വിലപോവില്ലെന്നും ചെന്നിത്തല പറഞ്ഞു.