Breaking News

ഐ.എല്‍.പി പ്രവര്‍ത്തന നേതൃത്വ കണ്‍വെന്‍ഷന്‍

കല്ലമ്പലം: ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി(ഐ.എല്‍.പി) വര്‍ക്കല മണ്ഡലം കമ്മറ്റിയുടെ ആഭിമുഖൃത്തില്‍ പ്രവര്‍ത്തന നേതൃത്വ കണ്‍വെന്‍ഷന്‍ നടന്നു. മണ്ഡലം പ്രസിഡന്റ് വര്‍ക്കല വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കല്ലമ്പലം വ്യാപാരി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന എക്‌സികൃൂട്ടീവ് അംഗം കോവളം സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ വിനോദ് പളളിക്കല്‍, കെ.പി.അനില്‍ കുമാര്‍, ചിറയിന്‍കീഴ് കുട്ടന്‍ മാഷ്, ഷിജു കൊളിച്ചിറ, ബിന്ദു കല്ലമ്പലം എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. സ്വാഗതം സുമേഷ് പളളിച്ചലും, സുമ മാവിന്‍മൂട് കൃതജ്ഞതയും രേഖപെടുത്തി. കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ചുകൊണ്ട് നേതൃത്വ കണ്‍വെന്‍ഷന്‍ അവസാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *