Breaking News

തേജസ് യുദ്ധവിമാനം: 48,000 കോടിയുടെ കരാര്‍ ഒപ്പിട്ടു

പ്രതീകാത്മക ചിത്രം

ബെംഗളൂരു: ഇന്ത്യന്‍ വ്യേമസേനയ്ക്കുവേണ്ടി തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 48,000 കോടിയുടെ കരാര്‍ ഒപ്പിട്ടു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സുമായാണ് ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ വി.എല്‍.കാന്ത റാവു ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍.മാധവന് കരാര്‍ രേഖ കൈമാറി.
ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി തേജസ് യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതിന് എച്ച്.എ.എല്ലിന് ഓര്‍ഡര്‍ ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നുവരെയുള്ള ഏറ്റവും വലിയ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ കരാറായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു.
73 തേജസ് എംകെ-1 എ വിമാനങ്ങളും 10 ലൈറ്റ് കോംപാക്ട് തേജസ് എംകെ-1 ട്രെയിനര്‍ വിമാനങ്ങളും വാങ്ങാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന സുരക്ഷാവിഭാഗം ക്യാബിനെറ്റ് കമ്മിറ്റിയാണ് അനുമതി നല്‍കിയത്.
40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി നേരത്തെയുള്ള കരാറിന് പുറമേയാണിത്.എളുപ്പത്തിലുള്ള പരിപാലനം, ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറെ റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, ദീര്‍ഘദൂരത്തേക്ക് മിസൈല്‍ വാഹക ശേഷി തുടങ്ങിയവയാണ് തേജസിന്റെ പ്രത്യേകതകള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *